Asianet News MalayalamAsianet News Malayalam

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായത് ഇങ്ങനെ!, വണ്‍ മേയ്‍ക്കിംഗ് വീഡിയോ

മമ്മൂട്ടി നായകനായ വണ്‍ സിനിമയുടെ മേയ്‍ക്കിംഗ് വീഡിയോ.

Mammootty one making video
Author
Kochi, First Published Mar 31, 2021, 5:08 PM IST

മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രിയായ കടയ്‍ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയുടെ ഫോട്ടോകളൊക്കെ നേരത്തെ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ മേയ്‍ക്കിംഗ് വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. താരങ്ങള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മെയ്‍ക്കിംഗ് വീഡിയോയിലും നായകൻ മമ്മൂട്ടി തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്.

സന്തോഷ് വിശ്വനാഥൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്.  സുരേഷ് കൃഷ്‍ണ, മുരളി ഗോപി, രഞ്‍ജിത്, ശങ്കര്‍ രാമകൃഷ്‍ണൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. രാഷ്‍ട്രീയത്തിലെ പ്രമുഖ കഥാപാത്രങ്ങളൊക്കെ ചിത്രത്തില്‍ പല അഭിനേതാക്കളായി എത്തി. ബോബി- സഞ്‍ജയ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മമ്മൂട്ടിയുടെ അഭിനയം തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. മമ്മൂട്ടിയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയായിരുന്നു സിനിമ മുഴുവൻ.

സംഗീത സംവിധായകൻ ഗോപി സുന്ദറായിരുന്നു.

കേവലം രാഷ്‍ട്രീയ സിനിമയ്ക്കു ഉപരിയായി കുടുംബബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കിയ സിനിമയിലൂടെ ഇഷാനി കൃഷ്‍ണയും ആദ്യമായി വെള്ളിത്തിരയിലെത്തി.

Follow Us:
Download App:
  • android
  • ios