Asianet News MalayalamAsianet News Malayalam

ബുള്ളറ്റില്‍ കുതിക്കാനൊരുങ്ങി മമ്മൂട്ടി, 'ബസൂക്ക' ഫസ്റ്റ് ലുക്ക് പുറത്ത്

സ്റ്റൈലൻ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി.

Mammootty starrer film Bazooka first look out hrk
Author
First Published Jun 2, 2023, 6:45 PM IST

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക'. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കകയാണ്.

ഏറ്റം നൂതനമായ ഒരു പ്രമേയമായ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള ഹൈടെക്ക് സാങ്കേതിക വിദ്യകളോടെയാണ് 'ബസൂക്ക'യുടെ അവതരണം എന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

'ബസൂക്ക' സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‍ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ ചേർന്നാണ് നിര്‍മിക്കുന്നത്. സഹനിര്‍മാതാവ് പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ. സഹനിർമാതാവ് സഹിൽ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സൂരജ് കുമാർ,

മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് മമ്മൂട്ടിയെ നായകനാക്കി 'ബസൂക്ക' സംവിധാനം ചെയ്യുന്ന ഡീനോ ഡെന്നിസ്. കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. നിമേഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കലാസംവിധാനം അനിസ് നാടോടി, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുജിത് സുരേഷ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ് മമ്മൂട്ടിയുടെ 'ബസൂക്ക'യുടെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'ജയ് ഭീം' സംവിധായകൻ ജ്ഞാനവേലിന്റെ ചിത്രത്തില്‍ രജനികാന്തിനോട് ഏറ്റുമുട്ടാൻ അര്‍ജുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Follow Us:
Download App:
  • android
  • ios