റതീന സംവിധാനം ചെയ്‍ത ചിത്രം ഒടിടിയിലേക്ക് എന്ന് റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടേതായി (Mammootty) പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രമാണ് 'പുഴു (Puzhu)'. പാര്‍വതിയും (Parvathy Thiruvoth) കരുത്തുറ്റ ഒരു കഥാപാത്രമായി 'പുഴു'വിലുണ്ട്. മമ്മൂട്ടിയുടെ 'പുഴു' എന്ന ചിത്രത്തിന്റെ ടീസറടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. റതീന സംവിധാനം ചെയ്‍ത ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.

ഡയറക്ട് ഒടിടി റിലീസായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. സോണി ലിവില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.

സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്.