Asianet News MalayalamAsianet News Malayalam

എന്തൊക്കെയായിരിക്കും 'റോഷാക്കി"ലെ നിഗൂഢതകള്‍?, പുതിയ അപ്‍ഡേറ്റുമായി മമ്മൂട്ടി

നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്ററുകളായിരുന്നു മമ്മൂട്ടി ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നത്.

Mammootty starrer new film Rorschachs trailer to release on 7th September
Author
First Published Sep 6, 2022, 1:59 PM IST

മമ്മൂട്ടിയുടേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'റോഷാക്ക്'. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീർ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റേതായി പുറത്തുവന്ന നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്ററുകളും മേക്കിം​ഗ് വീഡിയോയും  ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'റോഷാക്കി'ന്റെ പുതിയ ഒരു അപ്‍ഡേറ്റ് ആണ് വന്നിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറിനെ കുറിച്ചാണ് അപ്‍ഡേറ്റ്. നാളെ വൈകുന്നേരം ആറ് മണിക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിലര്‍ റിലീസ് അറിയിച്ച് പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് 'അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്‍ദുൾ ആണ്.  ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പിആർഒ പ്രതീഷ് ശേഖർ.

ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫർ' ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഉദയകൃഷ്‍ണയാണ് ചിത്രത്തിന്റെ രചന. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്‍മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക.

Read More : ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

Follow Us:
Download App:
  • android
  • ios