പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഏറ്റവും പുതിയ ലിസ്റ്റ്

വാണിജ്യ സിനിമയില്‍ അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ സ്വന്തം ബ്രാന്‍ഡ് സൃഷ്ടിച്ച സംവിധായകനാണ് വൈശാഖ്. പോക്കിരിരാജയും പുലിമുരുകനും മധുരരാജയുമൊക്കെ ഒരുക്കിയ സംവിധായകന്‍. വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്നതാണ് ടര്‍ബോയുടെ പ്രീ റിലീസ് ഹൈപ്പ്. കമേഴ്സ്യല്‍ സിനിമയുടെ ചേരുവകള്‍ നന്നായി അറിയാവുന്ന സംവിധായകന്‍റെ ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രത്തിന്‍റെ റിലീസ് മെയ് 23 ന് ആണ്. ഇപ്പോഴിതാ, ചിത്രം ഇതിനകം നേടിയിട്ടുള്ള പ്രേക്ഷകശ്രദ്ധ എത്രയെന്ന് വെളിവാക്കുന്ന ഒരു കണക്ക് പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയുടെ ഏറ്റവും പുതിയ ലിസ്റ്റ് അനുസരിച്ച് റിലീസിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രം ടര്‍ബോ ആണ്. ആകെ പേജ് വ്യൂസിന്‍റെ 32.4 ശതമാനമാണ് ടര്‍ബോ സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്. പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എ‍ഡി, കമല്‍ ഹാസന്‍റെ ഇന്ത്യന്‍ 2 എന്നിവയ്ക്കൊപ്പം മലയാള ചിത്രങ്ങളായ ഗുരുവായൂരമ്പല നടയില്‍, സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്നിവയും ഐഎംഡിബിയുടെ മോസ്റ്റ് ആന്‍റിസിപ്പേറ്റഡ് ന്യൂ ഇന്ത്യന്‍ മൂവീസ് ആന്‍ഡ് ഷോസ് ലിസ്റ്റില്‍ ഉണ്ട്.

കല്‍ക്കി 2898 എഡി രണ്ടാം സ്ഥാനത്തും ഗുരുവായൂരമ്പല നടയില്‍ അഞ്ചാം സ്ഥാനത്തും ഇന്ത്യന്‍ 2 ഒന്‍പതാമതും സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ലിസ്റ്റില്‍ പത്താമതുമാണ്. മിഥുന്‍ മാനുവല്‍ തോമസ് ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത് എന്നതാണ് ടര്‍ബോയുടെ മറ്റൊരു പ്രത്യേകത. മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി, അഞ്ചന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ദിലീഷഅ പോത്തന്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 

ALSO READ : സിദ്ധാര്‍ഥ് ഭരതന്‍ പ്രധാന വേഷത്തില്‍; 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഫസ്റ്റ് ലുക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം