റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്.

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏപ്രിൽ ഒന്ന് മുതൽ ഹേട്സ്റ്റാറിലും സ്ട്രീമിം​ഗ് ആരംഭിച്ചു. ഈ അവസരത്തിൽ ചിത്രം വിജയകരമാക്കിയ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് മമ്മൂട്ടി. 

'ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർ‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം', എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. 

റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോഴിതാ 100 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും മറ്റ് റൈറ്റുകളില്‍ നിന്നും ലോകമെമ്പാടുനിന്നും ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം ഇതുവരെ നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. മാത്രവുമല്ല കൊവിഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കുകയാണ് ഭീഷ്മ പര്‍വ്വം.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

ഇനി കൺഫ്യൂഷൻ വേണ്ട; 'അ‍ഞ്ഞൂറ്റി കുടുംബ'ത്തിന്റെ ഫ്‌ളോ ചാര്‍ട്ട് റെഡി !

ഭീഷ്മപർവ്വം കണ്ട കുറച്ച് പേരെങ്കിലും അഞ്ഞൂറ്റി കുടുംബാം​ഗങ്ങളെ കുറിച്ച് സംശയമുന്നയിച്ചവരാണ്. കൂട്ടുകുടുംബത്തിലെ മക്കളും ഭാര്യമാരും അവരുടെ മക്കളും ആരൊക്കെയാണെന്ന് പ്രേക്ഷകര്‍ക്കിടയില്‍ സംശമുണ്ടായിരുന്നു. ഇതിന് പരിഹാരമായുള്ള ചാർട്ടാണ് ശ്രദ്ധനേടുന്നത്. ജോസ് മോന്‍ വഴിയില്‍ ആണ് ഫ്ലോ ചാർട്ട് തയ്യാറാക്കിയത്. 

അഞ്ഞൂറ്റിയിലെ വര്‍ക്കിക്കും അന്നമ്മക്കും ഉണ്ടായ അഞ്ചു മക്കളായ പൈലി, മത്തായി, മൈക്കിള്‍, സൈമണ്‍, സൂസന്‍ എന്നിവരേയും അവരുടെ കുടുംബങ്ങളേയും വ്യക്തമായി തന്നെ ചാര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ കുടുംബവുമായി ചേര്‍ന്നു നിന്ന മണി, ശിവന്‍ കുട്ടി, ആലീസ്, അലി എന്നിവരും ഫ്‌ളോ ചാര്‍ട്ടിലുണ്ട്. അതിനൊപ്പം തന്നെ ചിരവൈരികളായ കൊച്ചേരി കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയും ചാർട്ട് പങ്കുവെച്ചിട്ടുണ്ട്.