Asianet News MalayalamAsianet News Malayalam

അനുമതി വേണം, ഇല്ലെങ്കില്‍ ഭ്രമയു​ഗത്തിലെ പേരുകൾ പോലും ഉപയോ​ഗിക്കരുത്; കോപ്പി റൈറ്റടിച്ച് നിർമാതാക്കൾ

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയ്ക്ക് ഒപ്പം കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. 

Mammoottys film Bramayugam has been copyrighted by the makers
Author
First Published Aug 24, 2024, 11:39 AM IST | Last Updated Aug 24, 2024, 11:39 AM IST

വർഷം റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഭ്രമയു​ഗം. പുത്തൻ സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രേക്ഷക-നിരൂപക സ്വീകാര്യത ലഭിച്ചിരുന്നു. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം നിർമിച്ചത് തെന്നിന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ ആയിരുന്നു. 

ഇപ്പോഴിതാ ചിത്രത്തിന് കോപ്പി റൈറ്റ് ഏർപ്പെടുത്തിയ വിവരം അറിയിച്ചിരിക്കുക ആണ് നിർമാതാക്കൾ. തങ്ങളുടെ അനുമതി ഇല്ലാതെ ഭ്രമയു​ഗത്തിലെ സം​ഗീതം, സംഭാഷണങ്ങൾ, കഥാപാത്രങ്ങളുടെ പേരുകൾ, ഫോട്ടോകൾ എന്നിവ ഉപയോ​ഗിക്കരുതെന്നാണ് അറിയിപ്പ്. 

നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ഓഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭ്രമയു​ഗത്തിന്റെ പേരും ലോഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ ഘടകങ്ങൾ  വാണിജ്യ ആവശ്യങ്ങൾക്കായി അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് നിയമപരമായി തന്നെ നേരിടുമെന്നും നിർമാതാക്കൾ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നു. 

വാണിജ്യ ആവശ്യങ്ങൾ, ഗാനങ്ങളുടെ കവർ പതിപ്പുകൾ, നാടകം, സ്‌കിറ്റ്, സ്റ്റേജ് പ്രോഗ്രാമുകൾ, തുടങ്ങി എല്ലാത്തിനും ലൈസൻസ് വാങ്ങിക്കേണ്ടതാണെന്നും ഇവർ വ്യക്തമാക്കുന്നു. അനുമതിക്കായി  info@nightshift.studios.in എന്ന മെയിൽ വഴി ബന്ധപ്പെട്ടാൽ മതിയെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു. 

അപലപനീയം, പ്രതിഷേധാർഹം, അപമാനം; സജി ചെറിയാൻ രാജി വയ്ക്കണം: രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്

2024 ഫെബ്രുവരിയിൽ മലയാള സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിച്ചത്. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നിവ ബ്ലോക് ബസ്റ്റർ ഹിറ്റുകളാണ്. ഫുൾ ഓൺ എന്റർടെയ്ന്മന്റ് ഫാക്ടറുള്ള ഈ രണ്ട് ചിത്രങ്ങൾക്കൊപ്പമാണ് ഭ്രമയു​ഗം കട്ടയ്ക്ക് പിടിച്ചു നിന്നിരുന്നു. അതും പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ഒടുങ്ങിയ സിനിമ. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ബ്ലാക് ആൻഡ് വൈറ്റ് സിനിമ എന്ന ഖ്യാതി ഭ്രമയു​ഗത്തിന് ആണെന്ന് അണിയറ പ്രവർത്തകർ നേരത്തം അറിയിച്ചിരുന്നു. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് മമ്മൂട്ടിയ്ക്ക് ഒപ്പം കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios