മൊബൈല്‍ ഫോണൊക്കെ അത്യാഢംബര വസ്‍തുവായിരുന്ന കാലമുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്നേതന്നെ മമ്മൂട്ടിയും ചില താരങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ കുറിച്ചും അത് സെറ്റിലുണ്ടാക്കിയ പൊല്ലാപ്പിനെ കുറിച്ചും പറയുകയാണ് സംവിധായകൻ തുളസിദാസ്.

ഏതാണ്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരം നാവുള്ള അനന്തൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. മമ്മൂട്ടി, മുരളി, ഗൌതമി, മാധവി, ദേവൻ അങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. മമ്മൂട്ടി ഒരു വലിയ മൊബൈല്‍ ഹാൻഡ്‍സെറ്റുമായി ലൊക്കേഷനില്‍ വന്നു. അത് മോട്ടറോള സെറ്റായിരുന്നു. അന്ന് അത് വലിയ പുതുമയുള്ള കാര്യമായിരുന്നു- തുളസിദാസ് പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഗൌതമി മൊബൈലുമായി വന്നു. മാധവിയും തുടര്‍ന്ന് ദേവനും മൊബൈലുമായി വന്നു. എന്നാല്‍ മുരളിക്ക് മൊബൈല്‍ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ക്യാമറ റോള്‍ ചെയ്യുമ്പോള്‍ മൊബൈല്‍ റിംഗ് ചെയ്യും. അപ്പോള്‍ നടൻമാര്‍ ഷൂട്ട് നിര്‍ത്തിവച്ച് മൊബൈല്‍ എടുക്കാൻ പോകും. എന്നാല്‍ മുരളിക്ക് ഇത് ഒട്ടും അംഗീകരിക്കാൻ പറ്റില്ലായിരുന്നു. ഒടുവില്‍ എന്നെ വിളിച്ചുപറഞ്ഞു, ഇനി ഇത് ആവര്‍ത്തിച്ചാല്‍ താൻ പോകുമെന്ന്- തുളസിദാസ് പറയുന്നു.

മുരളിയെ പറഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കാനും ഷൂട്ടിംഗ് തുടരാനും താൻ കുറെ ബുദ്ധിമുട്ടിയെന്ന് തുളസിദാസ് പറയുന്നു.

ആയിരം നാവുള്ള അനന്തൻ 1996ലാണ് പ്രദര്‍ശനത്തിന് എത്തിയത്.