മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വൻ. ഗാനഗന്ധര്‍വൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വൻ. ഗാനഗന്ധര്‍വൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയ്‍ക്കുണ്ടായ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന രംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പുകള‍ക്കിടെയാണ് ഒരു കുഞ്ഞു ആരാധികയുെ വിളി. മമ്മൂക്ക മമ്മൂക്ക ഇങ്ങ് വന്നേ എന്നായിരുന്നു ആരാധിക പറയുന്നത്. കുഞ്ഞിന് മമ്മൂട്ടി ഒരു ഫ്ലയിംഗ് കിസ്സും നല്‍കി. എന്തായാലും മമ്മൂട്ടിയുടെ കുഞ്ഞ് ആരാധികയ്‍ക്കും ഇപ്പോള്‍ ആരാധകര്‍ ഏറുകയാണ്. രമേഷ് പിഷാരടി സാമുഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറലാകുകകയാണ്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സലിംകുമാര്‍, ഹരീഷ് കണാരൻ, സുരേഷ് കൃഷ്‍ണ, മണിയൻ പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്. വന്ദിതയാണ് നായിക.