Asianet News MalayalamAsianet News Malayalam

കൗതുകങ്ങൾ ഒളിപ്പിച്ച് ഗാനഗന്ധർവൻ എത്തുന്നു

സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ജന്മദിനം കൂടിയാണ് സപ്തംബർ 27. ഗന്ധർവക്ഷേത്രം എന്ന ചിത്രത്തിന്  വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ 'ഇന്ദ്രവല്ലരി' എന്ന് തുടങ്ങുന്ന ഗാനത്തിലാണ് യേശുദാസ് ആദ്യമായി ഗാനഗന്ധർവൻ എന്ന പദം ഉപയോഗിച്ചതും അത് പിന്നീട് അദ്ദേഹത്തിൻറെ വിളിപ്പേരായതും. 

Mamootty starrer Ganagandharvan unveils interesting facts on September
Author
Kochi, First Published Sep 22, 2019, 8:22 PM IST

രമേശ് പിഷാരടിയുടെ സംവിധാനത്തിൽ കലാസദൻ ഉല്ലാസായി മമ്മൂട്ടി എത്തുന്ന 'ഗാനഗന്ധർവ്വൻ' സപ്തംബർ 27 ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. ഏറെ പ്രത്യേകതകൾ ഉള്ള ദിനമാണ് ചിത്രത്തിന്റെ റിലീസ് എന്ന വിവരമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിടുന്നത്. 

സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ജന്മദിനം കൂടിയാണ് സപ്തംബർ 27. ഗന്ധർവക്ഷേത്രം എന്ന ചിത്രത്തിന്  വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ 'ഇന്ദ്രവല്ലരി' എന്ന് തുടങ്ങുന്ന ഗാനത്തിലാണ് യേശുദാസ് ആദ്യമായി ഗാനഗന്ധർവൻ എന്ന പദം ഉപയോഗിച്ചതും അത് പിന്നീട് അദ്ദേഹത്തിൻറെ വിളിപ്പേരായതും. 

മലയാളത്തിന്റെ ഗാനഗന്ധർവൻ കെ ജെ യേശുദാസിന്റെ ശബ്ദം മലയാള സിനിമ ആദ്യമായി കേൾക്കുന്നത് 1962 സപ്തംബർ 7 നാണ്. 'കാൽപ്പാടുകൾ' എന്ന സിനിമയിൽ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി അദ്ദേഹം ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചതിന്റെ അൻപത്തിയേഴാം വാർഷികത്തിനാണ് ഗാനഗന്ധർവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. അന്ന് തന്നെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയുടെ ജന്മദിനം എന്നതും മറ്റൊരു പ്രത്യേകതയാണ്. 

ഗാനമേളകളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസായി മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. അഴകപ്പനാണ് ഛായാഗ്രഹണം. 

Follow Us:
Download App:
  • android
  • ios