മംമ്ത മോഹൻദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാൽബാഗ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ത്രില്ലർ സ്വഭാവമുള്ള ചിത്രം സംവിധാനം ചെയ്യുന്നത്  പ്രശാന്ത് മുരളിയാണ്. ടൊവിനോ തോമസിന്റെയും ഉണ്ണി മുകുന്ദിന്റെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ചിത്രം മെയ് 28ന് റിലീസിനെത്തും. 

ആകാംഷ നിറയ്ക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. മംമ്തയുടെ കഥാപാത്രം മാത്രമാണ് ടീസറിൽ ഉള്ളത്. കഥാപാത്രം അനുഭവിക്കുന്ന സംഘർഷം ടീസറിൽ വ്യക്തമാണ്.

പൈസ പൈസ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.