കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതികരിക്കാത്തതിൽ ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് യുവാവ്. ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു സംഭവം. നടന്റെ കാര്‍ തടഞ്ഞ് എന്തുകൊണ്ടാണ് കര്‍ഷക സമരത്തില്‍ അഭിപ്രായം വ്യക്തമാക്കാത്തെന്ന് അജയ് ദേവഗണ്ണിനോട് ചോദിക്കുകയാണ് യുവാവ് ചെയ്തത്. ഇതിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ രജദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ദില്ലിയില്‍ കര്‍ഷക സമരം ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്ന് ഉള്ളവരാണ്. അതിനാലായിരിക്കാം രജദീപ് ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അനാവശ്യമായുള്ള തടഞ്ഞുവെക്കല്‍, മനപ്പൂര്‍വ്വം അപമാനിക്കാനും, സമാധാനം തകര്‍ക്കാനുമുള്ള ശ്രമം, ഭയപ്പെട്ടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രജദീപിനുമേല്‍ ചുമത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് നടി ജാന്‍വി കപൂറിന്റെ ഷൂട്ടിങ് താരം കര്‍ഷക സമരത്തെ കുറിച്ച് ഒന്ന് പറയാത്തതിനാല്‍ തടഞ്ഞ് വെച്ചിരുന്നു. താരത്തിന്റെ ഗുഡ് ലക്ക് ജെറി എന്ന സിനനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.