നടി ഊര്‍മ്മിള മണ്ഡോത്കര്‍ ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്‍തു. അതിനിടെ ഊര്‍മ്മിളയ്‍ക്കെതിരെ ഒരാള്‍ സാമൂഹ്യമാധ്യമത്തില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ കേസ് എടുത്തിരിക്കുകയാണ് പൊലീസ്.  മഹാരാഷ്‍ട്ര സ്വദേശിക്കെതിരെയാണ് പൊലീസ് കേസ് എടുത്തിയിരിക്കുന്നത്.

ധനഞ്ജയ കുഡ്ടാര്‍കര്‍ എന്നയാള്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാള്‍ സാമൂഹ്യമാധ്യമത്തില്‍ ഊര്‍മ്മിള മണ്ഡോത്കറിനെതിരെ അശ്ലീലം കലര്‍ന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്‍തെന്നാണ് കരാതി. 354 (A) 1 (4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.