Asianet News MalayalamAsianet News Malayalam

പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’റിലീസിന്; ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍

അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. 

Mangalavaaram Official Trailer Ajay Bhupathi horror movie vvk
Author
First Published Nov 15, 2023, 3:36 PM IST

കൊച്ചി: തെലുങ്ക് ചിത്രം 'ആർ.എക്‌സ് 100'ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗളവാരം) നവംബർ 17ന് തീയേറ്റർ റിലീസിന് തയ്യാറായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായൽ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക.
‘കണ്ണിലെ ഭയം’ എന്ന് ടാഗ് ലൈനിൽ എത്തിയ ടീസറിൽ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്‍റെ തകർപ്പൻ ദൃശ്യങ്ങളാൽ അനാവരണം ചെയ്തിട്ടുണ്ട്. 

അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും.

വില്ലേജ് ആക്ഷൻ ത്രില്ലർ ഗണത്തിലുള്ള ഈ സിനിമയിൽ പായൽ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. 

ഛായാഗ്രാഹകൻ: ദാശരധി ശിവേന്ദ്ര, പ്രൊഡക്ഷൻ ഡിസൈനർ: രഘു കുൽക്കർണി, കലാസംവിധാനം: മോഹൻ തല്ലൂരി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എഡിറ്റർ: മാധവ് കുമാർ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ: റിയൽ സതീഷ്, പൃഥ്വി.

കൊറിയോഗ്രാഫർ: ഭാനു, കോസ്റ്റ്യൂം ഡിസൈനർ: മുദാസർ മുഹമ്മദ്, പിആർഒ: പി.ശിവപ്രസാദ്, പുലകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ്:  ട്രെൻഡി ടോളി (തനയ് സൂര്യ),ടോക്ക് സ്കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിയ പല്ലൊട്ടി 90s കിഡ്സ് റിലീസിനൊരുങ്ങുന്നു: ടീസര്‍ പുറത്ത്

രണ്‍ബീറിന്‍റെയും അനില്‍ കപൂറിന്‍റെയും വൈകാരിക രംഗങ്ങള്‍: അനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി

Follow Us:
Download App:
  • android
  • ios