ഇന്ത്യയുടെ ഇതിഹാസ സംവിധായകനാണ് ഹിറ്റ് താരത്തെ അഭിനന്ദിക്കുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സായ് പല്ലവി. സായ് പല്ലവിയോടെ ഒരു ഹിറ്റ് സംവിധായകൻ ആരാധന വെളിപ്പെടുത്തിയതാണ് പുതുതായി ചര്‍ച്ചയാകുന്നത്. മണിരത്‍നമാണ് ആ സംവിധായകൻ എന്നതിലാണ് സിനിമാ ആരാധകരുടെ കൗതുകം. സായ് പല്ലവിക്കൊപ്പം ഒരു സിനിമ തനിക്ക് ചെയ്യണമെന്നുണ്ട് എന്നും മണിരത്നം വ്യക്തമാക്കുന്നു.

സായ് പല്ലവി നായികയാകുന്ന അമരൻ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് മണിരത്നം തെന്നിന്ത്യൻ താരത്തെ പ്രശംസിച്ചത്. ഞാൻ വലിയ ഒരു ആരാധകനാണ്. നിങ്ങള്‍ക്ക് എനിക്ക് ഒരിക്കല്‍ ഒരു സിനിമ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മണിരത്നം വ്യക്തമാക്കി. സായ് പല്ലവി സംവിധായകന് മറുപടിയുമായും രംഗതത് എത്തി. സിനിമയില്‍ ഞാൻ വരുന്നതിനു മുമ്പ് സംവിധായകരില്‍ അധികം ആളുകളെ എനിക്ക് അറിയില്ലായിരുന്നു. എനിക്കറിയാവുന്ന ഒരു സംവിധായകൻ മണിരത്നമായിരുന്നു. ഞാൻ ഇന്ന് ഓരോ കഥാപാത്രവും തിരക്കഥയും ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നതിന് മണിരത്നവും കാരണമാണെന്നും പറയുന്നു സായ് പല്ലവി.

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവി ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായിട്ടാണ് ഉണ്ടാകുക. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേലും. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. സായ് പല്ലവി നായികയാകുമ്പോള്‍ തണ്ടേല്‍ ചിത്രത്തില്‍ നായകനായി വേഷമിടുന്നത് നാഗചൈതന്യ ആണ്.

Read More: ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല, കുഞ്ഞും സ്‍ത്രീയും നടന്റെ വീടിനു മുന്നിൽ- സിസിടിവി വീഡിയോ, സംഭവം പുലർച്ചെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക