സംവിധായകന്‍ മണിരത്‌നം രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ‘വാനം കൊട്ടട്ടും’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. നടൻ ധനുഷ് ആണ് ടീസർ പുറത്തുവിട്ടത്. വിക്രം പ്രഭു നായകനായെത്തുന്ന ചിത്രം ധനയാണ് സംവിധാനം ചെയ്യുന്നത്. 'പടവീരൻ ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ധനാ. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസാണ് ചിത്രം നിർമ്മിക്കുന്നത്.

ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് സിനിമ എന്ന് ടീസർ വ്യക്തമാക്കുന്നു. മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ രാജേഷ്, ശാന്തനു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു. ശരത് കുമാർ- രാധികാ ദമ്പതികൾ കാൽ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സിദ്ധ് ശ്രീറാം ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിക്കുന്നത്. ഗായകനായി ശ്രദ്ധേയനായ സിദ്ധ് ശ്രീറാം ചിത്രത്തിലൂടെ ആദ്യമായി സംഗീത സംവിധായകനാകുകയാണ് എന്നതും ശ്രദ്ധേയമാണ്. പ്രീത ജയരാമനാണ് ഛായാഗ്രഹണം. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.