മലയാളത്തില്‍ ക്യാരക്ടര്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മണികണ്ഠൻ ആചാരി. മണികണ്ഠൻ ആചാരിയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. കൊവിഡ് രോഗത്തിന്റെ ദുരിത കാലമായതിനാല്‍ കുറച്ചുപേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇപ്പോള്‍ മണികണ്ഠൻ ഷെയര്‍ ചെയ്‍ത പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യക്കും ഭാര്യയുടെ അമ്മയ്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് മണികണ്ഠൻ ആരാധകര്‍ക്കായി ഷെയര്‍ ചെയ്‍തത്.

ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും എന്നാണ് മണികണ്ഠൻ ആചാരി ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. വളരെ മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയും. ഒട്ടനവധി ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹത്തിനായി കരുതിവെച്ചിരുന്ന പണം മണികണ്ഠൻ ആചാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു. തൃപ്പൂണിത്തറ സ്വദേശിയായ അഞ്ജലിയാണ് മണികണ്ഠൻ ആചാരിയുടെ ഭാര്യ.