Asianet News MalayalamAsianet News Malayalam

ബ്രഹ്മാണ്ഡ ദൃശ്യവിസ്മയം ഒരുക്കി മണിരത്നം; 'പൊന്നിയിൻ സെൽവൻ' ട്രെയിലർ

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1( പി എസ്-1) റിലീസ് ചെയ്യുക.

maniratnam movie ponniyin selvan official trailer
Author
First Published Sep 7, 2022, 8:45 AM IST

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവന്റെ' ട്രെയിലർ റിലീസ് ചെയ്തു. ഏറെ പ്രതീക്ഷകൾ ഉണർത്തുന്ന ദൃശ്യ വിസ്മയവുമായാണ് ട്രെയിലർ പുറത്തുവന്നിരിക്കുന്നത്.  ചൊവ്വാഴ്ച ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് രജനികാന്തും കമൽ ഹാസനും ചേർന്നാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം (പി എസ് 1) സെപ്റ്റംബർ 30ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'. വിക്രം, കാർത്തി, ജയം രവി, ശരത്കുമാർ, റഹ്മാൻ, ജയറാം, ബാബു ആൻ്റണി, ലാൽ, പ്രകാശ് രാജ്, അശ്വിൻ കകുമനു,പ്രഭു, വിക്രം പ്രഭു പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങിയവർ ഉൾപ്പെടെ വൻ താര നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നു. 

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1( പി എസ്-1) റിലീസ് ചെയ്യുക. കേരളത്തിലെ വിതരണവകാശം ശ്രീ. ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസിനാണ്. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുക.

മലയാളത്തിന്റെ വല്ല്യേട്ടന് ഇന്ന് 71ാം പിറന്നാൾ; ആശംസകള്‍ നേര്‍ന്ന് കേരളക്കര

Follow Us:
Download App:
  • android
  • ios