തെന്നിന്ത്യയില്‍ യുവ നടിമാരില്‍ ശ്രദ്ധേയയാണ് മലയാളി താരം മഞ്‍ജിമ മോഹൻ. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. മഞ്‍ജിമ മോഹന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെയും അമ്മയുടെയും കൂടെ നില്‍ക്കുന്ന മഞ്‍ജിമ മോഹന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മഞ്‍ജിമ മോഹൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. അമ്മ കലാമണ്ഡലം ഗിരിജയ്‍ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് മഞ്‍ജിമ മോഹൻ.

ജീവിതത്തിൽ എങ്ങനെ വ്യത്യസ്‍ത വേഷങ്ങൾ ചെയ്യാമെന്ന് നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചതിനാൽ എന്റെ ജീവിതകാലം മുഴുവൻ നിങ്ങൾ എനിക്ക് പ്രചോദനമാണ്. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. സന്തോഷം നിറഞ്ഞ ജന്മദിന ആശംസകള്‍ എന്നാണ് മഞ്‍ജിമ മോഹൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേര്‍ ആശംസകുമായി രംഗത്ത് എത്തിയിട്ടുണ്ട്. കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോ മുമ്പും മഞ്‍ജിമ മോഹൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. കുട്ടിത്താരമായി എത്തി നായികയായി വളര്‍ന്ന താരമാണ് മഞ്‍ജിമ മോഹൻ.

തെലുങ്കിലും മഞ്‍ജിമ മോഹൻ നായികയായി അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമയായ ദേവരാട്ടം ആണ് മഞ്‍ജിമ മോഹന്റെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.