സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരും ഒന്നിക്കുന്നത്.

എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയെ ആസ്‍പദമാക്കിയാണ് സിനിമ. സജീവൻ എന്ന ഓട്ടോത്തൊഴിലാളിയായിട്ടാകും സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുക. സജീവന്റെ ഭാര്യയായ രാധികയായി മഞ്ജു വാര്യരും അഭിനയിക്കുന്നു. അലസനായ ആളാണ്, നായകനായ സജീവൻ. കടം വാങ്ങിയും പണിയെടുക്കാൻ മടിച്ചും നില്‍ക്കുന്ന സജീവനില്‍ നിന്ന് ഓട്ടോ ഏറ്റെടുത്ത് രാധിക ഓടിക്കുന്നതാണ് കഥയുടെ പ്രമേയം. കഥ സിനിമയാകുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും.