മഞ്ജു വാര്യര്‍ പുതുതായി അഭിനയിക്കുന്നത് ഹൊറര്‍ ചിത്രത്തില്‍. രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് മൂവിസിന്‍റെ ബാനറില്‍ ജിസ് ടോമും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അഭയകുമാര്‍, കെ അനില്‍ കുര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കൊഹിനൂര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളാണ് സംവിധായകരായ രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍. മഞ്ജു വാര്യര്‍ക്ക് പുറമേ സണ്ണി വെയ്‍ൻ ആണ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രാഹണം നിര്‍വബഹിക്കുന്നത്.