Asianet News MalayalamAsianet News Malayalam

മഞ്ജു വാര്യർക്കും ക്ലബ് ഹൗസിൽ വ്യാജൻ; അലേർട്ടുമായി താരം

പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ പേരിലുള്ള വ്യാജ  ക്ലബ് ഹൗസ് അക്കൗണ്ടുകൾക്കെതിരെ രം​ഗത്തെത്തിയിരുന്നു.

manju warrier alert for fake account in clubhouse
Author
Kochi, First Published Jun 10, 2021, 10:42 AM IST

ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഹൗസിൽ അം​ഗമായത്. സംവാദങ്ങളും സൊറ പറഞ്ഞിരിക്കലുകളും തകൃതിയായി ആപ്പിൽ നടന്നുകൊണ്ടിരിക്കെയാണ്. ഇതിനിടയിൽ സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജന്മാരും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിക്കുകയാണ് നടി മഞ്ജു വാര്യർ. 

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. ‘ഫേക്ക് അലേർട്ട്’ എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ തന്റെ വ്യാജനെ കാട്ടുന്നത്. ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. 

പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ പേരിലുള്ള വ്യാജ  ക്ലബ് ഹൗസ് അക്കൗണ്ടുകൾക്കെതിരെ രം​ഗത്തെത്തിയിരുന്നു. വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചാണ് സുരേഷ് ഗോപി രംഗത്ത് എത്തിയത്. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios