ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'തലൈവര്‍ 170'. 

ലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ വീണ്ടും തമിഴിൽ. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാ​ഗമാകുന്നത്. താരത്തെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തലൈവര്‍ 170' എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. 

രജനികാന്തിനൊപ്പം അഭിനയിക്കുന്നതിന്‍റെ സന്തോഷം മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. "ഈ അത്ഭുതകരമായ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്", എന്നാണ് മഞ്ജു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്. അതേസമയം, ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടാകുമോ എന്നാണ് മലയാളികള്‍ ചോദിക്കുന്നത്. ചിത്രത്തില്‍ നടന്‍ ഉണ്ടായേക്കുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

താര പരിവേഷമില്ലാതെ അമ്പലത്തിലിരുന്ന് രജനി; യാചകനെന്ന് കരുതി ഭിക്ഷ നൽകി സ്ത്രീ, പിന്നീട് നടന്നത്..

അതേസമയം, മഞ്ജു വാര്യരുടെ നാലാമത്തെ തമിഴ് സിനിമയാണ് തലൈവർ 170. ധനുഷ് നായകനായി എത്തിയ അസുൻ എന്ന ചിത്രമായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. പിന്നാലെ അജിത് നായകനായി എത്തിയ തുനിവിലും മഞ്ജു ഭാ​ഗമായി. നിലവിൽ ആര്യ-ഗൗതം കാർത്തികിന്റെ മിസ്റ്റർ എക്‌സ് എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 

മലയാളത്തില്‍ ആയിഷ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നെല്‍സല്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിന്‍റെ മോഹന്‍ലാലും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..