ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോനൊപ്പം അഭിനയിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ഞ്ജു വാര്യരുടേതായി(Manju Warrier) ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ലളിതം സുന്ദരം'(Lalitham Sundaram). അടുത്തിടെയാണ് ചിത്രം ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മികച്ചൊരു ഫാമിലി എന്റർടെയ്നർ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

വളരെ രസകരമായ രീതിയിലാണ് മേക്കിം​ഗ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 'ചെറിയ നിമിഷങ്ങൾ, വലിയ ഓർമ്മകൾ ' എന്ന് കുറിച്ചു കൊണ്ടായിരുന്നു മഞ്ജു വാര്യർ വീഡിയോ പങ്കുവച്ചത്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവിയാണ് ലളിതം സുന്ദരം. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോനൊപ്പം അഭിനയിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.