ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചാണ് തമാശയെന്നോണം മഞ്‍ജു വാര്യര്‍ പറയുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മഞ്‍ജു വാര്യര്‍ (Manju Warrier). സാമൂഹ്യമാധ്യമങ്ങളിലും മഞ്‍ജു വാര്യര്‍ ഇടപെടാറുണ്ട്. മഞ്‍ജു വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ മഞ്‍ജു വാര്യരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോകളാണ് മഞ്‍ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. തമാശ നിറഞ്ഞ ഒരു ക്യാപ്ഷനുമാണ് മഞ്‍ജു വാര്യര്‍ എഴുതിയിരിക്കുന്നത്. ഫോണില്‍ നോക്കിക്കൊണ്ട് ഇരിക്കാതിരിക്കാൻ എന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക എന്നാണ് എഴുതിയിരിക്കുന്നത്. മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രം മേരി ആവാസ് സുനോ'യിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

View post on Instagram

പ്രജേഷ് സെൻ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്. 'പ്രണയമെന്നൊരു വാക്ക്' എന്ന ​ഗാനം എഴുതിയിരിക്കുന്നത് ബി കെ. ഹരിനാരായണനാണ്. ആൻ ആമിയാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ബി രാകേഷാണ് ചിത്രത്തിന്‍റെ നിർമാണം.

ജയസൂര്യയും മഞ്‍ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ശിവദയാണ് മറ്റൊരു നായിക. നേരത്തെ പുറത്തുവിട്ട 'ഈറൻ നിലാ' എന്ന മെലഡിഗാനം ഹരിചരണിന്‍റെ സ്വരമാധുരിയിൽ ഹിറ്റായിരുന്നു. 'കാറ്റത്തൊരു മൺകൂട്' എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് ഗാനം പ്രേക്ഷകരിൽ എത്തിച്ചത്.'മേരി ആവാസ് സുനോ' തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്‍ജു വാര്യരുടെ കഥാപാത്രം. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവരാണ് സഹനിർമാതാക്കൾ. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്‍ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത് ,ഡിസൈൻ-താമിർ ഓകെ.

'പൈങ്കിളി പാട്ടുമായി' ശില്‍പ ബാല, ഒപ്പം ഭാവനയും രമ്യയും ഷഫ്‍നയും സയനോരയും

ശില്‍പ ബാലയുടെ സംവിധാനത്തില്‍ മ്യൂസിക് വീഡിയോ പുറത്തുവിട്ടു. 'പൈങ്കിളി പാട്ട്' (Painkilipaattu ) എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയാണ് പുറത്തുവിട്ടത്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ മ്യൂസിക് വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. 'പൈങ്കിളി പാട്ടെ'ന്ന മ്യൂസിക് വീഡിയോ ശില്‍പ ബാലയുടെയും സുഹൃത്തുക്കുളുടെയും കൂട്ടായ്‍മയില്‍ ഒരുങ്ങിയതാണ്.

YouTube video player

ഒരു ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബമായിട്ടാണ് 'പൈങ്കിളി പാട്ട്' എത്തിയിരിക്കുന്നത്. ശില്‍പ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഷഫ്‍ന, സയനോര തുടങ്ങിയവര്‍ വീഡിയോയില്‍ ആനിമേറ്റഡ് രൂപത്തില്‍ ഭാഗമാകുന്നു. ശില്‍പയുടെ അടുത്ത സുഹൃത്തുക്കളുടെ സൗഹൃദവും പ്രണയവുമൊക്കെയാണ് വീഡിയോയിലുള്ളത്. വിനായക് എസ് കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്.

'പൈങ്കിളി പാട്ടി'ന് സംഗീതം നല്‍കിയിരിക്കുന്നത് വികാസ് അല്‍ഫോന്‍സ് ആണ്. വികാസാണ് പാടിയിരിക്കുന്നതും. ടൈറ്റില്‍സ്- ജോസഫ് സാവിയോ സി ജെ. ഇല്ലുസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിമ്‌സ്.