'ആശയകുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ' എന്ന ക്യാപ്ഷനോടെ ലോക്ക്‌ഡൗൺ കാലത്ത് മഞ്ജു പങ്കുവച്ച കുച്ചിപ്പുടി പരിശീലിക്കുന്ന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. 

ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മഞ്ജുവാര്യർ. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് താരം എപ്പോഴും ബി​ഗ് സ്ക്രീനിൽ എത്താറുള്ളത്. അഭിനയത്തിൽ മാത്രമല്ല നൃത്ത രംഗത്തും തന്റേതായ വ്യക്തി മുദ്രപതിപ്പിക്കാൻ മഞ്ജുവാര്യർക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോക നൃത്ത ദിനത്തിൽ ഒരു ചിത്രത്തിലൂടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ് മഞ്ജു. 

ഒരു ഫീനിക്സ് പക്ഷിയെ പോലെ വായുവിലേക്ക് പറന്നുയരുന്ന പോസിലാണ് മഞ്ജുവിനെ ചിത്രത്തിൽ കാണാനാവുക. 'നർത്തകർക്ക് പറക്കാൻ ചിറകുകൾ ആവശ്യമില്ല' ചിറകിന്റെ ആവശ്യമില്ല എന്ന കുറിപ്പോടെയാണ് ഇൻസ്റ്റാ​ഗ്രാമിൽ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

View post on Instagram

ലോക്ക്‌ഡൗൺ കാലത്തും തന്റെ ഡാൻസ് പ്രാക്റ്റീസിന് സമയം കണ്ടെത്തുകയാണ് മഞ്ജു. 'ആശയകുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ' എന്ന ക്യാപ്ഷനോടെ ലോക്ക്‌ഡൗൺ കാലത്ത് മഞ്ജു പങ്കുവച്ച കുച്ചിപ്പുടി പരിശീലിക്കുന്ന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. 

View post on Instagram