മഞ്‍ജു വാര്യര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്.

തമിഴകത്തും വിജയ നായികയാണ് മലയാളി താരം മഞ്‍ജു വാര്യര്‍. മഞ്‍ജു വാര്യര്‍ നായികയായി തമിഴകത്ത് ഒടുവില്‍ എത്തിയത് തുനിവാണ്. സംവിധാനം എച്ച് വിനോദാണ് നിര്‍വഹിച്ചത്. എച്ച് വിനോദിന്റെ ഒരു പുതിയ ചിത്രത്തിലും മഞ്‍ജു വാര്യര്‍ ഉണ്ടായേക്കുമെന്നാണ് സൂചനകളാണ് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്

മഞ്‍ജു വാര്യരുടെ ഒരു അഭിമുഖമാണ് ഇതു സംബന്ധിച്ചുള്ള സൂചനകള്‍ പ്രചരിക്കാൻ കാരണം. വേട്ടൈയന്റെ പ്രമോഷൻ തിരക്കിലാണ് മഞ്‍ജു. തുനിവിലെ അനുഭവവും ഒരു അഭിമുഖത്തില്‍ പറയുകയായിരുന്നു മഞ്‍ജു വാര്യര്‍. തുനിവിന്റെ ചിത്രീകരണത്തിനിടെ സംവിധായകൻ തന്നോട് പറഞ്ഞതാണ് അഭിമുഖത്തില്‍ മഞ്‍ജു വാര്യര്‍ വെളിപ്പെടുത്തിയത്. മികച്ച പ്രകടനത്തിന് സാധ്യതയുള്ള ഒരു സിനിമ നല്‍കാം എന്നാണ് മഞ്‍ജു വാര്യരോട് സംവിധായകൻ വ്യക്തമാക്കിയിരുന്നത്. ഇതാണ് സൂചനകള്‍ക്ക് കാരണമായത് എന്ന വാര്‍ത്തയാണ് ചര്‍ച്ചയാകുന്നതും. സംവിധായകൻ എച്ച് വിനോദിന്റെ പുതിയ ചിത്രം വിജയ്‍യുടേതായതിനാല്‍ മഞ്‍ജു വാര്യരും അതില്‍ താരത്തിനൊപ്പം ഉണ്ടായേക്കുമെന്നും പ്രചരണമുണ്ട്.

സംവിധായകൻ എച്ച് വിനോദിന്റെ വിജയ് ചിത്രത്തില്‍ ഉണ്ടാകുമോയെന്ന് മഞ്‍ജു വാര്യര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും മലയാള സിനിമാ ആരാധകരെയും വാര്‍ത്ത ആവേശത്തിലാക്കിയിട്ടുണ്ട്. വിജയ് രാഷ്‍ട്രീയത്തില്‍ സജീവമായതിനാല്‍ താരം സിനിമയില്‍ ഇന്ന് ഇടവേളയും എടുക്കുകയാണ്. വിജയ്‍യുടെ ദളപതി 69 എന്ന സിനിമയില്‍ മഞ്‍ജു വാര്യരും ഉണ്ടോയെന്നതിനാലാണ് ആകാംക്ഷ. സംവിധായകന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

വിജയ് വേഷമാട്ട ദ ഗോട്ട് എന്ന സിനിമ വിജയമായിരിക്കുകയാണ്. ദ ഗോട്ട് ആഗോളതലത്തില്‍ 450 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമാണ് ചിത്രം നേടുന്നതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. സംവിധാനം നിര്‍വഹിച്ചത് വെങ്കട് പ്രഭുവായിരുന്നു.

Read More: മമ്മൂട്ടി നല്‍കുന്നത് വലിയ സൂചനയോ?, എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക