മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും രാഷ്‍ട്രീയനേതാവുമായ എം പി വീരേന്ദ്രകുമാര്‍ വിടവാങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി പേരാണ് എം പി വീരേന്ദ്രകുമാറിന് ആദരാഞ്‍ജലി അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്. പുസ്‍തകത്തിലെ അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും തന്നോടൊപ്പം ഉണ്ടാകട്ടെ എന്നാണ് മഞ്‍ജു വാര്യര്‍ പറയുന്നത്. അദ്ദേഹം കയ്യൊപ്പിട്ട പുസ്‍തകത്തെ കുറിച്ചാണ് മഞ്‍ജു വാര്യര്‍ സൂചിപ്പിച്ചത്.

രാഷ്ട്രീയ- സാഹിത്യ- സാമൂഹ്യ രംഗത്തെ അതുല്യൻ. അതിലുപരി സ്നേഹനിധിയായ ആതിഥേയനും. വർഷങ്ങൾക്ക് മുമ്പ് സ്വന്തം കയ്യൊപ്പോടെ എനിക്ക് സമ്മാനിച്ച പുസ്‍തകത്തിലെ അക്ഷരങ്ങളുടെ രൂപത്തിൽ ആ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകട്ടെ. ആദരാഞ്ജലികൾ എന്നും മഞ്‍ജു വാര്യര്‍ എഴുതുന്നു. യാത്രാവിവരണത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വന്തമാക്കിയ എഴുത്തുകാരനാണ് എം പി വീരേന്ദ്രകുമാര്‍.