ഗീതു മോഹൻദാസിന് ജന്മദിന ആശംസകളുമായി മഞ്‍ജു വാര്യര്‍. 

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹൻദാസ്. ഗീതു മോഹൻദാസിന്റെ ജന്മദിനമാണ് ഇന്ന്. താരങ്ങളൊക്കെ ഗീതു മോഹൻദാസിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വളരെ വേറിട്ട ക്യാപ്ഷനിലൂടെയാണ് മഞ്‍ജു വാര്യര്‍ ഗീതു മോഹൻദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്.

അടുത്ത സുഹൃത്തുക്കളാണ് മഞ്‍ജു വാര്യരും ഗീതു മോഹൻദാസും. ഒന്നിച്ചിരിക്കുന്ന മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ച മഞ്‍ജു വാര്യര്‍ 'അയാം യുവര്‍ ഗാഥാ ജാം' എന്നാണ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗീതു മോഹൻദാസിന് എല്ലാവരും ജന്മദിന ആശംസകള്‍ നേരുന്നു.

അകലെ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് ഗീതു മോഹൻദാസ്,

കേള്‍ക്കുന്നുണ്ടോ, ലയേഴ്‍സ് ഡൈസ്, മൂത്തോൻ എന്നീ ചിത്രങ്ങളാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്‍തിട്ടുള്ളത്.