ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതതയില്ല.
കൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.
ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതതയില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തത്.
Read Also: 'നടി കേസില്‍ അന്വേഷണ വിവരം ചോരരുത്': കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി
നടിയെ ആക്രമിച്ച കേസിന്‍റെ (actress attack case) അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദ്ദേശം. പുതുതായി ചുമതലയേറ്റ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബാണ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലായിരുന്നു നിർദ്ദേശം. അന്വേഷണ വിവരം ചോരുന്നതിൽ കോടതി അതൃപ്തി പ്രകടമാക്കിയിരുന്നു. അഭിഭാഷക സംഘടനകളും പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും വിമർശനമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും വിലയിരുത്തി. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി നൽകിയിരിക്കുന്ന സമയ പരിധി അടുത്ത മെയ് 30 ന് അവസാനിക്കും.
