മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ ആദ്യമായി തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. അസുരൻ എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴകത്ത് എത്തുന്നത്. ചിത്രത്തില്‍ ധനുഷ് ആണ് നായകൻ. ചിത്രത്തിലെ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. ആവേശവും ഉത്കണ്ഠയും സന്തോഷവും ഒക്കെയുണ്ട് തമിഴ് സിനിമയില്‍ അഭിനയിക്കുന്നതില്‍ എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.

പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ സിനിമയില്‍ എത്തുന്നത്.  വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രം കരുത്തുറ്റതാണ് എന്ന് മഞ്ജു വാര്യര്‍ പറയുന്നു.  കുടുംബത്തിന്റെ നെടുംതൂണാണ്. തമിഴ്‍നാട്ടിലെ അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് അവര്‍. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു കഥാപാത്രം ഞാൻ ചെയ്‍തിട്ടില്ല. തമിഴകത്തിലെ സിനിമ അഭിനയം എനിക്ക് പുതുമയുള്ളതാണ്. സ്‍നേഹവും കരുതലും നല്‍കിയ ടീം അംഗങ്ങളോട് നന്ദി- മഞ്ജു വാര്യര്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.