വരന്‍ രാഘവിനെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തി മാനസി

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് മാനസി ജോഷി. 'നന്ദ'യും 'ഗൗത'മും തമ്മിലുള്ള സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ആദ്യത്തെ മലയാള പരമ്പര സൂപ്പര്‍ഹിറ്റായി മാറിയതിന്റെ സന്തോഷം മാനസി പങ്കുവെച്ചിരുന്നു. കുറച്ച് ബുദ്ധിമുട്ടാണെങ്കിലും മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മാനസിയുടെ എന്‍ഗേജ്‌മെന്റ്. ലവ് മാര്യേജാണെന്ന് തോന്നിപ്പിക്കുമെങ്കിലും പക്കാ അറേ്ഞ്ച്ഡ് മാര്യേജാണ് തന്റേതെന്ന് താരം പറയുന്നു. വ്‌ളോഗിലൂടെയായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ മാനസി പങ്കുവെച്ചത്.

എന്‍ഗേജ്‌മെന്റ് വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ താരം പങ്കുവെച്ചത്. പട്ടുസാരിയും ആഭരണങ്ങളും മുല്ലപ്പൂവുമൊക്കെ വെച്ചായിരുന്നു മാനസി എത്തിയത്. ഇത് ഷൂട്ടല്ല, ജീവിതത്തിലെ കാര്യമാണെന്നായിരുന്നു മാനസി പറഞ്ഞത്. തന്റെ കുടുംബാംഗങ്ങളെയും വരന്‍ രാഘവയുടെ കുടുംബത്തെയും മാനസി പരിചയപ്പെടുത്തിയിരുന്നു. ഷൂട്ടിംഗാവുമ്പോള്‍ കട്ട് പറയുമല്ലോ, ഇത് അങ്ങനെയല്ലല്ലോ. ഞാനും എക്‌സൈറ്റഡാണെന്നും താരം പറയുന്നുണ്ടായിരുന്നു. പരമ്പരാഗതമായ ചടങ്ങുകളോടെയായിരുന്നു എന്‍ഗേജ്‌മെന്റ് നടത്തിയത്. മധുര സ്വദേശിനിയാണ് മാനസി.

ഭാവിവരനെയും പരിചയപ്പെടുത്തിയായിരുന്നു പുതിയ വീഡിയോ. എന്താണ് തോന്നുന്നതെന്ന് ചോദിച്ചപ്പോള്‍ ട്രാപ്ഡ് എന്നായിരുന്നു രാഘവയുടെ മറുപടി. റിസ്‌ക്ക് എടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞെന്നായിരുന്നു മാനസിയുടെ പ്രതികരണം. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇരുവരും പറഞ്ഞിരുന്നു. രാഘവയെപ്പോലെയൊരാള്‍ കുടുംബത്തിലേക്ക് വരുന്നതില്‍ ഒരുപാട് സന്തോഷം എന്നായിരുന്നു മാനസിയുടെ സഹോദരിയുടെ പ്രതികരണം.

ഞങ്ങള്‍ എന്‍ഗേജ്ഡായി. അറേഞ്ച് മാര്യേജില്‍ ഇത്രയധികം സ്നേഹം ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും നല്ലൊരു പങ്കാളിയെ ലഭിച്ചതില്‍ സന്തോഷമെന്ന് മാനസി പറഞ്ഞിരുന്നു. നിന്റെ ക്യാരക്ടറാണ് എന്നെ ആകര്‍ഷിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതം മനോഹരമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു രാഘവ് പറഞ്ഞത്.

ALSO READ : 'സാമന്ത- നാ​ഗ ചൈതന്യ വേര്‍പിരിയലിന് കാരണം കെടിആർ'; പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തെലങ്കാന മന്ത്രിയോട് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം