ലോക സുന്ദരി പട്ടത്തിലേക്കുള്ള മാനുഷി ചില്ലറിന്‍റെ വളര്‍ച്ചയുടെ അതിമനോഹരമായ ചിത്രങ്ങളാണ് കൊളാഷിലുള്ളത്. 

മുംബൈ: കൂട്ടുകാരുടെയും നമ്മുടെ തന്നെയും പഴയകാല ചിത്രങ്ങള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുടെ കുട്ടിക്കാലത്തേയും കോളേജ് കാലത്തേയും ചിത്രങ്ങളുമാണെങ്കില്‍ പറയുകയും വേണ്ട. ഇപ്പോഴിതാ മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന്‍റെ ചെറുപ്പകാലത്തെ മനോഹര ചിത്രങ്ങളുടെ ഒരു കൊളാഷ് ശ്രദ്ധ നേടുകയാണ്. 

ലോക സുന്ദരി പട്ടത്തിലേക്കുള്ള മാനുഷി ചില്ലറിന്‍റെ വളര്‍ച്ചയുടെ അതിമനോഹരമായ ചിത്രങ്ങളാണ് കൊളാഷിലുള്ളത്. ക്വീന്‍ ഓഫ് മാനുഷി ചില്ലര്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ്. ഏതൊരാളുടെയും മനോഹരമായ കാലഘട്ടം അവരുടെ ബാല്യകാലം, എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പകാലത്തെ പലതരം ചിത്രങ്ങള്‍ ഒന്നിച്ചാണ് കൊളാഷ് ഒരുക്കിയിരിക്കുന്നത്. കുട്ടിയായിരുന്ന സമയത്തേയും ഫാന്‍സി ഡ്രസ് മത്സരത്തിന്‍റേയും ചിത്രങ്ങള്‍ കൊളാഷിലുണ്ട്.

View post on Instagram