വിജയിയുടെ രാഷ്ട്രീയം അടക്കം ഒളിഞ്ഞിരിക്കുന്ന പലതും; വിജയിയുടെ 'വിസില്‍ പോട്' പാട്ടിലെ രഹസ്യങ്ങള്‍.!
എന്നാല്‍ ഗാനത്തിലെ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചെന്നൈ:വിജയ് ചിത്രം ദ ഗോട്ടിന്റെ(The Greatest Of All Time) ഫസ്റ്റ് സിംഗിൾ കഴിഞ്ഞ ദിവസമാണ് റിലീസായത്. പ്രശാന്ത്, വിജയ്, പ്രഭുദേവ, അജ്മൽ എന്നിവർ തകർത്താടുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. തിയറ്ററിൽ വൻ ഓളം സൃഷ്ടിക്കാൻ പോകുന്ന പാട്ടാണ് ഇതെന്ന് ഉറപ്പാണ്. ഇതിനോടകം ആരാധകർ ഒന്നടങ്കം ഗാനം ഏറ്റെടുത്തു കഴിഞ്ഞു.
എന്നാല്‍ ഗാനത്തിലെ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതിലൊന്ന് വിജയ് തന്‍റെ രാഷ്ട്രീയ പ്രവേശനം പാട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പാട്ടിന്‍റെ ആദ്യത്തില്‍ തന്നെ 'പാര്‍ട്ടി ഒന്ന് തുടങ്ങട്ടൂമാ,ക്യാംപെയിന്‍ തൊറക്കട്ടൂമാ, മൈക്ക് കൈയ്യില്‍ എടുക്കട്ടൂമാ... എന്നതെല്ലാം രാഷ്ട്രീയ സൂചനകളാണ് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വരുന്നത്.
ഒപ്പം ഇതിന്‍റെ ലിറിക്കല്‍ വീഡിയോയില്‍ വെങ്കിട് പ്രഭുവിന്‍റെ വിവിധ ചിത്രങ്ങളുടെ ടൈറ്റിലിലാണ് വിസില്‍ പോട് എന്ന പാട്ടിലെ ക്യാച്ചിംഗ് ലൈന്‍ എഴുതിയിരിക്കുന്നത് എന്നാണ് മറ്റൊരു വിജയ് ഫാന്‍ കണ്ടെത്തിയിരിക്കുന്നത്. വെങ്കിട് പ്രഭു ചിത്രങ്ങളായ ചെന്നൈ 28, സരോജ, മങ്കാത്ത, മാസ്, ബിരിയാണി, മാനാട് ടൈറ്റിലുകള്‍ ഇത്തരത്തില്‍ കാണാം.
ഇതിനൊപ്പം ബാര്‍ 68 എന്ന സ്ഥലത്താണ് പാട്ട് നടക്കുന്നത് എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇത് 1974 ലാണ് ആരംഭിച്ചത് എന്ന് വീഡിയോയില്‍ കാണിക്കുന്നുണ്ട്. 1974 എന്നത് വിജയിയുടെ ജനിച്ച വര്‍ഷമാണ് എന്നാണ് ഒരു ആരാധകന്‍ കണ്ടെത്തിയത്.
വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മുഴുവന്‍ പേര് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ്. ട്രാവല്‍ ഫാന്‍റസി ആയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രം സെപ്തംബര്‍ 5ന് റിലീസാകും എന്നാണ് വിവരം. രണ്ട് കാലഘട്ടത്തിലുള്ള വിജയ് ചിത്രത്തില്‍ വരുന്നുണ്ടെന്നാണ് വിവരം.
ഗോട്ടില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകൻ വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പൃഥ്വിരാജിന്‍റെ വില്ലന്‍ വേഷം തുണച്ചോ?: ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ 100 കോടി ക്ലബിലേക്ക്
ധ്യാനും പ്രണവും ദാസനും വിജയനും പോലെയുണ്ടോ? ശ്രീനിവാസന്‍റെ ഉത്തരം ഇതാണ്