Asianet News MalayalamAsianet News Malayalam

Marakkar: ആവേശം വാനോളം, കുഞ്ഞാലിയുടെ ഉശിരൻ ഡയലോഗുമായി 'മരക്കാര്‍' സ്‍നീക്ക് പീക്ക്

'മോഹൻലാല്‍ നായകനാകുന്ന ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ സ്‍നീക്ക് പീക്ക്.

Marakkar: Arabikadalinte Simham sneak peak
Author
Kochi, First Published Nov 27, 2021, 11:25 AM IST

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ( Marakkar: Arabikadalinte Simham) ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. മോഹൻലാല്‍ (Mohanlal) നായകനാകുന്ന ചിത്രം ഒരിടവേളയ്‍ക്ക് ശേഷം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ വൻ ആഘോഷമാക്കി മാറ്റാനള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ വിശേഷങ്ങളോരോന്നും ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ പ്രിയദര്‍ശൻ ചിത്രത്തിന്റെ ആവേശം നിറയുന്ന മറ്റൊരു വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്.

'കുഞ്ഞാലിയുടെ മേത്തൂന്ന് അവസാന ചോരയും ഉറ്റുവീഴുന്നതുവരെ പറങ്കികള് സാമൂതിരിയുടെ മണ്ണില്‍ കാല് കുത്തൂല' എന്ന മോഹൻലാല്‍ സംഭാഷണവും വീഡിയോയില്‍ കേള്‍ക്കാം. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ മഞ്‍ജു വാര്യര്‍, പ്രഭു, അര്‍ജുൻ തുടങ്ങിയവരെയും വീഡിയോയില്‍ കാണാം. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എല്ലാ ആവേശവും നിറയുന്നതാണ് പുതിയ വീഡിയോ. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'ഒന്നാമതെത്തിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം  എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്.  ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios