Asianet News MalayalamAsianet News Malayalam

Marakkar trailer : കടലോളം ആവേശം, 'മരക്കാര്‍: അറബിക്കടലിന്റെ സിഹം' ട്രെയിലര്‍ പുറത്തുവിട്ടു

'മരക്കാര്‍: അറബിക്കടലിന്റെ സിഹ'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

Marakkar: Arabikadalinte Simham trailer out
Author
Kochi, First Published Nov 30, 2021, 4:12 PM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസ് എന്ന അനിശ്ചിതത്വങ്ങളെല്ലാം മറികടന്നാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിഹം' എത്തുന്നത് എന്നതിനാല്‍ ആവേശം വര്‍ധിക്കുന്നു.  'മരക്കാര്‍: അറബിക്കടലിന്റെ സിഹ'മെന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ മരക്കാര്‍: അറബിക്കടലിന്റെ സിഹ'ത്തിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.

ആവേശം കടലോളമെന്ന പോലെയായിരിക്കും  'മരക്കാര്‍: അറബിക്കടലിന്റെ സിഹം'ത്തിന്റെ ട്രെയിലറും എത്തിയപ്പോള്‍ ആരാധകര്‍ക്ക്. കടല്‍ പോരാട്ടങ്ങളിലെ കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം അങ്ങനെയല്ലാതെ തരമില്ലെന്ന് ടീസറുകള്‍ തന്നെ തെളിയിച്ചതാണ്.  'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എല്ലാ ആവേശവും നിറയുന്നതാണ് പുതിയ ട്രെയിലറും. ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യൻ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ ചിത്രം) എന്ന വിഭാഗത്തില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം'ഒന്നാമതെത്തിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.  അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മെന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് എം  എസ് അയ്യപ്പൻ നായരാണ്. ഹൈദരാബാദിലാണ് മോഹൻലാല്‍ ചിത്രം പ്രധാനമായും ഷൂട്ട് ചെയ്‍തത്.  ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios