ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്

'മരക്കാര്‍' (Marakkar) സിനിമയുടെ ചില പബ്ലിസിറ്റി മെറ്റീരിയലുകള്‍ റിലീസിനു ശേഷവും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഷൂട്ട് ചെയ്‍തതിനു ശേഷം എഡിറ്റിംഗ് ടേബിളില്‍ ഒഴിവാക്കിയ ചില രംഗങ്ങളായിരുന്നു അതില്‍ പ്രധാനം. ഡിലീറ്റഡ് രംഗങ്ങളില്‍ (deleted scene) പ്രേക്ഷകപ്രിയം നേടിയ ഒരു വീഡിയോയും സൈന ഫില്‍മിഹുഡ്‍സ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒരു കരാര്‍ ഒപ്പിടീയ്ക്കാനായി 'മരക്കാറാ'യ മോഹന്‍ലാലിന് (Mohanlal) ദേഹോപദ്രവം ഏല്‍പ്പിക്കുന്ന പോര്‍ച്ചുഗീസുകാരാണ് ഈ രംഗത്തില്‍. മോഹന്‍ലാല്‍ എന്ന അഭിനേതാവിന്‍റെ പകര്‍ന്നാട്ടം വിശദമായിത്തന്നെ പകര്‍ത്തിയിട്ടുണ്ട് ഈ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോയില്‍. 

Add Asianetnews as a Preferred SourcegooglePreferred

ഈ രംഗം എന്തിന് ഒഴിവാക്കി എന്ന കമന്‍റുകളാണ് വീഡിയോയുടെ യുട്യൂബ് ലിങ്കിനു താഴെ നിറയെ. കഴിഞ്ഞ വര്‍ഷത്തെ മലയാളം റിലീസുകളില്‍ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. തങ്ങളുടെ സ്വപ്‍ന പ്രോജക്റ്റ് എന്ന് മോഹന്‍ലാലും പ്രിയദര്‍ശനും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്ന ചിത്രം ഡിസംബര്‍ 2നാണ് തിയറ്ററുകളില്‍ എത്തിയത്. ഒരു മലയാള ചിത്രത്തിന് ചരിത്രത്തില്‍ ലഭിച്ച ഏറ്റവും വലിയ തിയറ്റര്‍ കൗണ്ട് ആണ് മരക്കാറിന് ലഭിച്ചത്. രാത്രി 12 മുതല്‍ കേരളത്തില്‍ എമ്പാടും ഫാന്‍സ് ഷോകളും ആരംഭിച്ചിരുന്നു. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്‍റെ ഒടിടി റിലീസും നടന്നു. കഴിഞ്ഞ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം ഈ ചിത്രത്തിനായിരുന്നു.