അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതിന് ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ ഗായിക മരിച്ചു. മറാത്തി പിന്നണി ഗായിക ഗീതാ മാലിയാണ് മരിച്ചത്. വിദേശയാത്രക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗീത. മുംബൈ-ആഗ്ര ദേശീയപാതയില്‍വച്ചാണ് ഗീത സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയതിന് ശേഷം കാറില്‍ നാഷിക്കിലെ വീട്ടിലേക്ക് പോകുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ റോഡ്സൈഡില്‍ പാര്‍ക്ക് ചെയ്ത കണ്ടയ്നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറില്‍ ഗീതയ്ക്കൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഗീതയെ രക്ഷിക്കാനായില്ല.