Asianet News MalayalamAsianet News Malayalam

'മാരിവില്ലിന്‍ ഗോപുരങ്ങള്‍' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

അരുൺ ബോസ് സംവിധാനം

marivillin gopurangal movie new release date announced starring indrajith sukumaran
Author
First Published Apr 24, 2024, 7:07 PM IST

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 10 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചു. നേരത്തെ ഫെബ്രുവരി 16 ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സായ് കുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. ഫാമിലി എൻ്റർടെയ്‍നര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികൾ. 

ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി വിയും അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ കെ ആർ പ്രവീൺ, കോ ഡയറക്ടർ പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ റിസണൻസ് ഓഡിയോസ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ ശരൺ എസ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ് റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും പ്ലേ ഫിലിംസും ചേർന്നാണ് ചിത്രത്തിന്‍റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.  

ALSO READ : ട്രെയ്‍ലറിന് മുന്‍പ് ആദ്യ സ്റ്റില്ലുകളുമായി 'ബറോസ്' ടീം; ബിടിഎസ് വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios