സംവിധാനം ആധിക് രവിചന്ദ്രന്‍

വിശാലിനെ (Vishal) നായകനാക്കി ആധിക് രവിചന്ദ്രന്‍ (Adhik Ravichandran) സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. തമിഴിനു പുറനെ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലെത്തുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തിന്‍റെ പേര് 'മാര്‍ക് ആന്‍റണി' (Mark Antony) എന്നാണ്. ടൈറ്റില്‍ ലുക്ക് ഉള്‍പ്പെടെയാണ് പുതുവര്‍ഷദിനത്തിലെ പ്രഖ്യാപനം. വിശാലിന്‍റെ കരിയറിലെ 33-ാം ചിത്രമാണിത്. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

എസ് ജെ സൂര്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. രജനീകാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷയില്‍ രഘുവരന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നാണ് ചിത്രത്തിന് മാര്‍ക് ആന്‍റണി എന്ന പേര് കണ്ടെത്തിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിശാലിന്‍റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം 'എനിമി'യുടെ നിര്‍മ്മാണവും ഈ ബാനര്‍ ആയിരുന്നു.

Scroll to load tweet…

ചിത്രത്തിന്‍റെ മറ്റ് അണിയറക്കാരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. വീരമെ വാഗൈ സൂഡും, ലാത്തി, തുപ്പരിവാളന്‍ 2 എന്നിവയാണ് വിശാലിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.