തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് കാജലിന്റെ ഭര്‍ത്താവ്. കാജലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹം നടന്നതിനെ കുറിച്ചും അതിന്റെ വെല്ലുവിളിയെ കുറിച്ചും പറയുകയാണ് കാജല്‍. തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോയും കാജല്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു കാജല്‍.

ഒരു വിവാഹം നടത്തുകയെന്നത് പല കാര്യങ്ങള്‍ ഉള്ളതാണ്. മഹാമാരിക്കാലത്തെ വിവാഹം തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരുന്നു. എന്തായാലും ഞങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു. ചെറിയ രീതിയില്‍ കല്യാണം നടത്തി. എല്ലാ അതിഥികളെയും കൊവിഡ് ടെസ്റ്റ് ചെയ്‍തു. വിവാഹത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു. ദൂരെ നിന്ന് വര്‍ച്വലായി വിവാഹത്തിന് സാക്ഷിയാവര്‍ക്കും നന്ദി. അവരെ ശരിക്കും മിസ് ചെയ്യുന്നു. എല്ലാവരെയും ഉടൻ കാണാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാജല്‍ പറയുന്നു.

കഴിഞ്ഞ മാസമായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹ നിശ്ചയം.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയില്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ കാജല്‍ വിജയനായികയായി മാറുകയുമായിരുന്നു.