ജയശങ്കർ, ഷഹീൻ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവര്‍ അഭിനയിക്കുന്നു

സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കി. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ അനുറാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് മറുവശം. കല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറുവശം. 

പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു. ജയശങ്കർ, ഷഹീൻ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത്‌ രവി, അഥിതി മോഹൻ, അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി, ബോബൻ ആലുമ്മൂടൻ, ക്രിസ് വേണുഗോപാൽ, ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ് റോയ് തുടങ്ങിയവരാണ് താരങ്ങൾ.

View post on Instagram

ബാനർ റാംസ് ഫിലിം ഫാക്ടറി, രചന, സംവിധാനം അനുറാം, ഛായാഗ്രഹണം മാർട്ടിൻ മാത്യു, ഗാനരചന ആന്റണി പോൾ, സംഗീതം അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, പിആർഒ പി ആർ സുമേരൻ.

ALSO READ : 'വിടാ മുയര്‍ച്ചി' എന്നെത്തും? റിലീസ് പ്ലാന്‍ അറിയിച്ച് അജിത്ത് കുമാറിന്‍റെ മാനേജര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം