തിരുവനന്തപുരം: സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ല കാലത്തിന്റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് ഓണാഘോഷം. നാടും നഗരവും തിരുവോണാഘോഷത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നാടെങ്ങും പരന്നു കഴിഞ്ഞു. വീണ്ടും ഒരു പേമാരിക്കാലത്തെ അതിജീവിച്ച ജനതയാണ് ഇന്ന് പൊന്നോണത്തെ വരവേല്‍ക്കുന്നത്.

ഈ ആഘോഷത്തിന് പൊലിമ കൂട്ടി കേരളീയര്‍ക്ക് വ്യത്യസ്തമായ ഓണാശംസകള്‍ നേര്‍ന്ന് മാര്‍വല്‍ സ്റ്റുഡിയോ. ലോകപ്രശസ്ത കോമിക്സ് കഥാപാത്രങ്ങളുടെ സൃഷ്ടക്കളുടെ ഇന്ത്യന്‍ പേജിലാണ് ഓണാശംസ. മാര്‍വലിന്‍റെ ജനപ്രിയ കഥാപാത്രം ഹള്‍ക്ക് ഓണ സദ്യ കഴിക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്. ഓണ സദ്യ ഓകെ, ഹള്‍ക്ക് മോഡ് ഓക്കെ എന്നാണ് എഴുതിയിരിക്കുന്നത്. ഓണാശംസകളും ഉണ്ട്. നിരവധി മലയാളികളാണ് ഈ പോസ്റ്റിനടയില്‍ ഓണാശംസകള്‍ക്ക് നന്ദി അറിയിക്കുന്നത്.