2008 നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് ഇത്.
തമിഴകത്തിൽ മാത്രമല്ല കേരളത്തിലും വൻ ഫാൻ ബേയ്സ് ഉള്ള നടനാണ് സൂര്യ. അദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. അത്തരത്തിൽ മലയാളികൾ ഉൾപ്പടെ ആഘോഷമാക്കിയൊരു സിനിമയുണ്ട്, വാരണം ആയിരം. സൂര്യയുടെ കരിയറിലെ ദി ബെസ്റ്റ് സിനിമകളിലൊന്ന് എന്ന് ഏവരും വിധിയെഴുതിയ ചിത്രം പറഞ്ഞ പ്രമേയം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും പാട്ടുകൾ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും തിയറ്ററിൽ എത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്തെ ഏതാനും തിയറ്ററുകളിലാണ് വാരണം ആയിരം റി-റിലീസ് ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് തമിഴ്നാട്ടിലും ചിത്രത്തിന്റെ റി- റിലീസ് ഉണ്ടായിരുന്നു. വൻവരവേൽപ്പാണ് തലസ്ഥാന നഗരി സൂര്യ ചിത്രത്തിന് നൽകിയിരിക്കുന്നത്. തോരണങ്ങൾ എറിഞ്ഞും സൂര്യയുടെ ഡാൻസിനൊപ്പം കൂടെക്കളിച്ചും ആഘോഷിക്കുന്ന ഫാൻസിന്റെ വീഡിയോ ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. പാട്ടുകൾക്ക് മെബൈലിൽ ലൈറ്റ് തെളിയിച്ച് വൻ വൈബാണ് അവർ സൃഷ്ടിച്ചിരിക്കുന്നത്.
2008 നവംബറിൽ തിയറ്ററിൽ എത്തിയ ചിത്രമാണ് വാരണം ആയിരം. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് സംഗീതം നൽകിയത് ഹാരിസ് ജയരാജ് ആയിരുന്നു. സൂര്യയ്ക്ക് ഒപ്പം സമീറ റെഡ്ഡി, സിമ്രാൻ, ദിവ്യ സ്പന്ദന, വീര തുടങ്ങി ഒട്ടനവധി താരനിര അണിനിരന്നിരുന്നു. വാരണം ആയിരത്തിലെ പാട്ടുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്.
'നേര്' നാളെ ഒടിടിയിൽ; കേരളത്തിലെ എക്കാലത്തെലും നാലാമത്തെ ഹിറ്റ്, അജയ്യനായി 2018 !
അതേസമയം, കങ്കുവയാണ് സൂര്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ കരിയറിലെ മികച്ചൊരു ചിത്രമാകുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം തന്നെ ചിത്രം തിറ്ററില്‍ എത്തുമെന്നാണ് വിവരം. നിലവില്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.
