രാജ്യമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ചിത്രം എന്നതുതന്നെ പ്രധാന ആകര്‍ഷണം. മാസ്റ്ററിന്റെ ചിത്രങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ഒടിടിയില്‍ ചിത്രം ചെയ്യില്ല എന്ന് തീരുമാനിച്ചു. അടുത്തവര്‍ഷം പൊങ്കലിന് ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോഴുള്ള ആലോചന.

കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. എപ്പോഴായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നറിയാനുള്ള കാത്തിരിപ്പിലുമായിരുന്നു ആരാധകര്‍. കാര്യങ്ങള്‍ എല്ലാം ശരിയാകുകയാണെങ്കില്‍ അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത് എന്നാണ് സിനിമയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഓണ്‍ലൈനില്‍ റിലീസ് ചെയ്‍തേക്കുമെന്ന വാര്‍ത്ത സംവിധായകൻ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. കൊളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിലെ ഗാനത്തിന്റെ കാഴ്‍ചക്കാരുടെ എണ്ണം റെക്കോര്‍ഡായിരുന്നു. വാത്തി എന്ന ഗാനം ഒട്ടേറെ പേര്‍ കണ്ടിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.