സംവിധായകൻ മാത്തുക്കുട്ടി സേവ്യറിന്റെ പുതിയ ചിത്രത്തിൽ പ്രണവ് അഭിനയിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

ലയാളികളുടെ പ്രിയതാരമാണ് പ്രണവ് മോഹൻലാൽ(pranav mohanlal). വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമെ പ്രണവ് ചെയ്തിട്ടുള്ളൂവെങ്കിലും എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു എല്ലാം. അടുത്തിടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറിന്റെ പുതിയ ചിത്രത്തിൽ പ്രണവ് അഭിനയിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രം​ഗത്തെത്തിയിരിക്കുകയാണ് മാത്തുക്കുട്ടി. 

തന്റെ അടുത്ത ചിത്രം പ്രണവ് മോഹന്‍ലാലിനൊപ്പമല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍, അദ്ദേഹത്തിനൊപ്പം ഭാവിയില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി. ‘എന്റെ അടുത്ത സിനിമ പ്രണവ് മോഹന്‍ലാലിനൊപ്പമല്ല എന്ന് വ്യക്തമാക്കാനാണ് ഈ പോസ്റ്റ്. ഭാവിയില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ ആഗ്രഹമാണ്. എന്നാല്‍ എന്റെ അടുത്ത പ്രോജക്ട് പ്രണവിനൊപ്പമല്ല. ആ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി,’എന്നാണ് മാത്തുക്കുട്ടി കുറിച്ചത്. ഹെലന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് മാത്തുക്കുട്ടി സേവ്യർ. അന്ന ബെന്നായിരുന്നു ചിത്രത്തിലെ നായിക.

View post on Instagram

അതേസമയം, ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദർശനയും കല്യാണിയുമായിരുന്നു നായികമാർ. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. 

'ഹൃദയ'ത്തിന് ശേഷം പ്രണവും കല്യാണിയും ഒന്നിക്കുന്നു? ശ്രദ്ധനേടി പോസ്റ്റ്