Mattanchery Mafia movie latest update. 'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ'യുടെ ചിത്രീകരണം ഈ വർഷം ആരംഭിക്കും. 

ഉണ്ടയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മട്ടാഞ്ചേരി മാഫിയ'. ചിത്രത്തിന്റേതായി പുറത്തുവന്ന ടൈറ്റിൽ പോസ്റ്ററിന് മികച്ച പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്ലെൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗാങ്സ്റ്റർ ആക്ഷൻ - കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിൽ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം ആയിരിക്കുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് നിയോഗ് കൃഷ്ണ. ചിത്രത്തിന്റെ തിരക്കഥ രചന അവസാന ഘട്ടത്തിലാണെന്നും, ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് നിയോഗ് പറഞ്ഞിരിക്കുന്നത്. യൂട്യൂബ് ലൈവിൽ സംവദിക്കുമ്പോഴായിരുന്നു നിയോഗിന്റെ പ്രതികരണം. ആസിഫ് അലി നായകനാവുന്ന രോഹിത് വിഎസ് ചിത്രം ടിക്കി ടാക്കയുടെ തിരക്കഥയും നിയോഗ് ആണ് ഒരുക്കുന്നത്.

പ്രതീക്ഷയുണർത്തുന്ന ചിത്രം

അതേസമയം പ്ലാൻ ബി മോഷൻ പിച്ചേഴ്സിന്റെയും, യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ബി.രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് മട്ടാഞ്ചേരി മാഫിയ നിർമ്മിക്കുന്നത്. വ്യത്യസ്തമായ ശൈലിയിലും അവതരണത്തിലും ശ്രദ്ധേയനായ ഖാലിദ് റഹ്മാൻ ഉണ്ടയ്ക്കുശേഷം മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ മമ്മൂക്ക ചിത്രമാണിത് . ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും, തല്ലുമാലയും , അനുരാഗ കരിക്കിൻ വെള്ളവും ഏറെ ശ്രദ്ധേയ ചിത്രമായിരുന്നു. മട്ടാഞ്ചേരി മാഫിയയിലൂടെ പുതുമയാർന്നതും മാസ് എലമെന്റുകൾ നിറഞ്ഞതുമായ ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ , ഷറഫു -സുഹാസ് , തശ്രീഖ് അബ്ദുൽ സലാം, ക്യാമറ ജിംഷി ഖാലിദ്, എഡിറ്റർ നൗഫൽ അബ്ദുല്ല, മ്യൂസിക് റെക്സ് വിജയൻ, ബി ജി എം സുഷിൻ ശ്യാം, മേക്കപ്പ് റോണക്സ് സേവിയർ , സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് , പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ് , കോസ്റ്റ്യൂം മാഷർ ഹംസ, വി എഫ് എക്സ് ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ വിഷാദ് കെ എൽ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ ചാർളി ആൻഡ് ദി ബോയ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

YouTube video player