നാളെ ചെന്നൈയില്‍ ചിത്രീകരണത്തിന് തുടക്കമാവും

വിജയിയുടെ കരിയറിലെതന്നെ ഏറ്റവും പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രങ്ങളിലൊന്നാണ് അദ്ദേഹത്തിന്‍റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ എത്തുന്ന ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്‍റെ റിലീസ്. അതേസമയം ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ വിജയിയുടെ അടുത്ത ചിത്രവും സ്ഥിരമായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് എത്തുകയാണ്.

ചിത്രത്തിന്‍റെ നായികയെ സംബന്ധിച്ചാണ് അത്. ചിത്രം സംബന്ധിച്ച പ്രഖ്യാപനം മുതല്‍ക്കുതന്നെ നായികയാവുന്നത് ആരെന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും പുറത്തെത്തിയിരുന്നു. ജ്യോതിക, സ്നേഹ, പ്രിയങ്ക മോഹന്‍ എന്നിവരുടെ പേരുകളാണ് സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിച്ചിരുന്നത്. എന്നാല്‍ ഇവരാരുമല്ല ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും മറിച്ച് താരതമ്യേന പുതുമുഖമായ മറ്റൊരാള്‍ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിജയ് ആന്‍റണി നായികയായ കൊലൈ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൌധരിയുടെ പേരാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളില്‍ എത്തുന്നത്.

View post on Instagram

2019 ല്‍ പുറത്തെത്തിയ അപ്സ്റ്റാര്‍ട്സ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ മീനാക്ഷിയുടെ തെലുങ്ക് അരങ്ങേറ്റം ഇച്ചട വഹനമുലു നിലുപറഡു എന്ന ചിത്രത്തിലൂടെ ആിരുന്നു. തമിഴില്‍ സിംഗപ്പൂര്‍ സലൂണ്‍ എന്ന ചിത്രവും പുറത്തെത്താനുണ്ട്. അതേസമയം മീനാക്ഷിയുടെ കാസ്റ്റിം​ഗ് സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ പുറത്തെത്തിയിട്ടില്ല. 

View post on Instagram

അതേസമയം പൂജ ചടങ്ങുകളോടെ ചിത്രത്തിന് ഇന്ന് തുടക്കമായി. നാളെ ചെന്നൈയില്‍ ചിത്രീകരണത്തിന് തുടക്കമാവും. ​ഗാനമാണ് ആദ്യം ചിത്രീകരിക്കുക. വിദേശത്താവും രണ്ടാമത്തെ ഷെഡ്യൂള്‍. ആക്ഷന്‍ ത്രില്ലറെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുകയെന്നും പറയപ്പെടുന്നു. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍റെ ഭാ​ഗമായി കഴിഞ്ഞ മാസം വെങ്കട് പ്രഭുവിനൊപ്പം വിജയ് ലോസ് ഏഞ്ചല്‍സില്‍ എത്തിയിരുന്നു. അവിടെവച്ച് വിജയിയുടെ 3ഡി വിഎഫ്എക്സ് ക്സാനിം​ഗ് നടത്തിയിരുന്നു.

ALSO READ : ആ വില്ലന്‍ ഇനി നായകന്‍! 30 കോടി ബജറ്റില്‍ ഉണ്ണി മുകുന്ദന്‍റെ മാര്‍കോ വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക