കമന്റുമായി മീര വാസുദേവിന്റെ ഭര്‍ത്താവും.

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'കുടുംബവിളക്ക്' എന്ന സീരിയലിലൂടെയാണ് മീര വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ഇതേ സീരിയലിന്‍റെ ഛായാഗ്രഹകൻ ആയിരുന്ന വിപിനെ വിവാഹം ചെയ്യുകയും ചെയ്തു. മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ഇപ്പോൾ മിനിസ്ക്രീനിൽ സജീവമാണ് മീര വാസുദേവ്. അഭിനയരംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് മീര ഏറ്റവുമൊടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

''2025, ഈ വര്‍ഷം എനിക്ക് വളരെയധികം പ്രത്യേകത നിറഞ്ഞതാണ്. ഒരു നടിയും കലാകാരിയും എന്ന നിലയില്‍ ഞാന്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഈ കാലയളവിനുള്ളില്‍ നല്ലൊരു അഭിനേത്രിയും ടെക്‌നീഷ്യനും കമ്യൂണിക്കേറ്ററും ആകാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എന്റെ എല്ലാ പരാജയങ്ങള്‍ക്കും നിരാശകൾക്കും, റിജക്ഷൻസിനും.. അങ്ങനെ എല്ലാത്തിനും നന്ദി, കാരണം അതെല്ലാം എന്നെ കൂടുതല്‍ പാകപ്പെടുത്തുകയായിരുന്നു.

എന്നെപ്പോലെ തന്നെ നിങ്ങളെല്ലാവരും അനുഗ്രഹീതരായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ആഗ്രഹിക്കുന്നതെല്ലാം നേടാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും വിഷു ആശംസകള്‍'', മീര വാസുദേവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മീരയുടെ ഭർത്താവ് വിപിനും പുതിയ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ''എന്റെ ലോകം'' എന്നാണ് വിപിൻ പോസ്റ്റിനു താഴെ കുറിച്ചത്. ''എന്റെ ജീവിതം അനുഗ്രഹീതമാക്കുന്നത് നീയാണ്. എന്റെയും അരിഹയുടെയും (മകൻ) ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം'', എന്നാണ് മീര ഇതിനു മറുപടി പറഞ്ഞത്.

പൊന്നുപോലെയാണ് കൊണ്ടുനടക്കുന്നത്; പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് റബേക്ക സന്തോഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക