ചിത്രം മഹാഭാരതം റഫറന്‍സ് ഉണ്ടെന്ന് അറിഞ്ഞത് മുതല്‍ പ്രേക്ഷകര്‍ ശ്രീകൃഷ്ണന്‍റെ വേഷം ആര് ചെയ്തു ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. 

ചെന്നൈ: സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' മികച്ച അഭിപ്രായമാണ് നേടുന്നത്. ആദ്യദിനത്തില്‍ ആഗോളതലത്തില്‍ 180 കോടിയോളം ചിത്രം നേടിയെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്. ഭാരതീയ പുരാണ ഇതിഹാസമായ മഹാഭാരതത്തിനെ പ്രചോദനം ഉള്‍ക്കൊണ്ടുള്ള ചിത്രത്തിന്‍റെ ഭാഗങ്ങൾക്ക് നിറഞ്ഞ കൈയ്യടിയാണ് നേടുന്നത്.

ചിത്രം മഹാഭാരതം റഫറന്‍സ് ഉണ്ടെന്ന് അറിഞ്ഞത് മുതല്‍ പ്രേക്ഷകര്‍ ശ്രീകൃഷ്ണന്‍റെ വേഷം ആര് ചെയ്തു ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. ഇപ്പോള്‍ ആ സസ്പെന്‍സ് തീരുകയാണ് തമിഴ് നടൻ കൃഷ്ണകുമാർ എന്ന കെകെയാണ് ചിത്രത്തിൽ ശ്രീകൃഷ്ണനായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലുടനീളം, ശ്രീകൃഷ്ണന്‍റെ മുഖം കാണിക്കാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവാണ് ഈ റോളില്‍ എന്ന് വ്യാപകമായി അഭ്യൂഹം പരന്നിരുന്നു.

ഇതിന് ശേഷമാണ് പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. കൃഷ്ണകുമാർ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, 'കൽക്കി 2898 എഡി'യിൽ കൃഷ്ണനായി പ്രത്യക്ഷപ്പെടുന്ന സ്‌ക്രീൻഷോട്ട് പങ്കിട്ടു, " ഇത്തരമൊരു 'കൽക്കി 2898 എഡിയില്‍ സവിശേഷ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒരു ഇതിഹാസ സിനിമയുടെ തുടക്കത്തില്‍ വരാന്‍ കഴിഞ്ഞതില്‍ നന്ദിയും അഭിമാനവുമുണ്ട്' എന്നാണ് ഇദ്ദേഹം ഇന്‍സ്റ്റ സ്റ്റോറിയില്‍ എഴുതിയിരിക്കുന്നത്. 

 2010-ൽ 'കാദലഗി' എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാർ ചലച്ചിത്ര രംഗത്ത് എത്തിയത്. സൂര്യയുടെ 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലെ ചൈതന്യ എന്ന റോള്‍ ഏറെ ശ്രദ്ധേയമായി. ധനുഷിന്‍റെ 'മാരൻ' എന്ന ചിത്രത്തിലും മികച്ച റോള്‍ അദ്ദേഹം ചെയ്തിരുന്നു.

ദി ലിറ്റിൽ തിയറ്റർ ഗ്രൂപ്പിന്‍റെ കലാസംവിധായകനാണ് കൃഷ്ണ കുമാര്‍. നിരവധി സ്റ്റേജ് നാടകങ്ങൾ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്തിട്ടുണ്ട്. തമിഴ് നടൻ അർജുൻ ദാസാണ് ചിത്രത്തിൽ ശ്രീകൃഷ്ണനായി ശബ്ദം നൽകിയത്. ഇത്തരം ഒരു അവസരം നൽകിയ 'കൽക്കി 2898 എഡി'യുടെ നിർമ്മാതാക്കളോട് അര്‍ജുന്‍ ദാസും നന്ദി പറഞ്ഞിട്ടുണ്ട്. 

രണ്ട് പടം ബോക്സോഫീസില്‍ ബോംബ് പോലെ പൊട്ടി; പക്ഷെ ടൈഗര്‍ വാങ്ങിയത് 165 കോടി?; വെളിപ്പെടുത്തി നിര്‍മ്മാതാവ്

അവതാര പിറവി പോലെ ബോക്സോഫീസ് കുലുക്കി കൽക്കി 2898 എഡി ഒന്നാം ദിനം; റെക്കോഡ് കളക്ഷന്‍